KOYILANDY DIARY.COM

The Perfect News Portal

വേനൽചൂട് കൂടുന്നു; കുട്ടികളിലെ സൂര്യാഘാത ലക്ഷണങ്ങൾ തിരിച്ചറിയാം

.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളിലെ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മുതിർന്നവരേക്കാൾ വേഗത്തിൽ ചൂടും ഈർപ്പവും മൂലമുള്ള അസുഖങ്ങൾ കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പുലർത്തണം.

 

കുട്ടികളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

Advertisements

ചുവന്ന അല്ലെങ്കിൽ ചൂടേറിയ വരണ്ട ചർമം

ശരീര താപനില 103° F+/ 40° സെൽഷ്യസ് രേഖപ്പെടുത്തുന്ന സാഹചര്യം

ചിന്തകളിൽ ആശയകുഴപ്പം, അസ്വാസ്ഥ്യം അനുഭവപ്പെടുക

അമിതമായ ദാഹം തോന്നുക

കുഴിഞ്ഞ കണ്ണുകൾ

ദ്രുത​ഗതിയിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ

ഓക്കാനം, കഠിനമായ തലവേദന എന്നിവ അനുഭവപ്പെടുക

ശരീരത്തിൽ ചൂടുകുരു അല്ലെങ്കിൽ ചുണങ്ങ് എന്നിവ പ്രത്യക്ഷപ്പെടുക

ശരീരത്തിൽ പേശീവലിവ് അനുഭവപ്പെടുക.

 

Share news