KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പൂക്കാട് കലാലയം സ്ഥാപകാഗമായ ടി പി ദാമോദരൻനായർ ഒമ്പതാം വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ജമ്മുകാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര സൈനികൻ എം ശ്രീജിത്തിനോട് ആദര സൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും അനുസ്മരണ ഭാഷണം നടത്തുകയും ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ശിവദാസ് ചേമഞ്ചേരി അധ്യക്ഷതവഹിച്ചു. സുനിൽ തിരുവങ്ങൂർ അനുസ്മരണ ഭാഷണം നടത്തി.

വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ കാവ്യാലപന മത്സരം വൈകുംനേരം പൊതുസമിതി അംഗങ്ങളും സാംസ്ക്കാരിക പ്രവർത്തകരും ഗൂഗ്ൾ മീറ്റ് വഴി അനുസ്മരണം നടക്കും. യൂ കെ രാഘവൻ മാസ്റ്ററുടെ കവിതക്ക് കലാലയം സംഗീത വിഭാഗം സംഗീത, ദൃശ്യാവിഷ്ക്കാരവും നടക്കും. സി ശ്യാം സുന്ദർ, എം പ്രസാദ്, സത്യനാഥൻ മാടഞ്ചേരി, വി വി മോഹനൻ എന്നിവർ സംസാരിച്ചു. കലാലയം ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതവും, കാശി പൂക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *