താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്
.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. താമരശ്ശേരി ചുരം ഏഴാം വളവിൽ രാത്രി 12 മണിയോടെ കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂപപ്പെട്ട രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്. കേടായ ലോറി രണ്ടു മണിയോടെ മാറ്റിയെങ്കിലും, ചുരത്തിൽ കുടുങ്ങി കിടന്ന ടോറസ്, മൾട്ടി ആക്സിൽ അടക്കം നിരവധി വാഹനങ്ങളുടെ നിര തുടരുകയാണ്.

നിലവിലെ അവസ്ഥയിൽ ഗതാഗതം സാധരണ നിലയിലേക്ക് മാറാൻ 5 മണിക്കൂറെങ്കിലും എടുക്കും. താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ചുരം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സമുണ്ടായത് ഒരു മാസത്തിന് മുന്നേയാണ്. നിരവധി ദീർഘദൂര ബസുകളും ചരക്കുവണ്ടികളും ഉൾപ്പെടെ വഴിയിൽ കുടുങ്ങിയിരുന്നു.




