KOYILANDY DIARY.COM

The Perfect News Portal

വയനാട് തുരങ്കപാതയുടെ നിർമ്മാണം നിലച്ചിട്ട് മൂന്ന് മാസം: തീരുമാനമെടുക്കാതെ സർക്കാർ

.

ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച വയനാട് തുരങ്കപാതയുടെ നിർമ്മാണം നിലച്ചിട്ട് മൂന്ന് മാസം പിന്നിടുന്നു. കാലാവസ്ഥ പൂർണ്ണമായും അനുകൂലമായിട്ടും, കള്ളാടി മണ്ണിടിച്ചിലിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സർക്കാർ.

 

കഴിഞ്ഞ ദിവസമാണ് കള്ളാടി ദുരന്തത്തെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ തുരങ്കപാതയുടെ നിർമാണം അനിശ്ചിതമായി നീളുന്നത് വയനാടിന്റെ സ്വപ്ന പദ്ധതിക്ക് തുരങ്കം വെക്കുന്നതിന് തുല്യമാണെന്ന വിമർശനവും ഉയരുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് കള്ളാടി ദുരന്തത്തിലേക്ക് നയിച്ചത്.

 

നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

Share news