വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
.
സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി (എസ് ടി) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽമുഖേന സമർപ്പിക്കാം. www.egrantz.kerala.gov.in എന്ന വെബ്ബ് പോർട്ടൽ മുഖേന സ്കൂളുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അപേക്ഷകൾ ഒക്ടോബർ 20 നകം ലഭിക്കണം.
ഫോൺ : 0495-2377786



