എൻ.എസ്.എസ്. ദിനാചരണവും തൂഫാൻ കമാൻഡോസ് ക്ലസ്റ്റർ തല ഉദ്ഘാടനവും
.
കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ്. ദിനാചരണവും ‘തൂഫാൻ കമാൻഡോസ്’ ക്ലസ്റ്റർ തല ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് സ്കൂൾ അസംബ്ലി നടന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ ലൈജു കെ. എൻ.എസ്.എസ്. പതാക ഉയർത്തി. എൻ.എസ്.എസ്. ദിനത്തിന്റെ പ്രാധാന്യവും സാമൂഹിക സേവനത്തിൽ വിദ്യാർത്ഥികളുടെ പങ്കും ചടങ്ങിൽ ഓർമ്മിപ്പിച്ചു.

അസംബ്ലിക്ക് ശേഷം എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ എൻഎസ്എസ് പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും ലഹരി വിരുദ്ധ ബോധവൽക്കരണവും തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എൻഎസ്എസ് എക്സിബിഷൻ സംഘടിപ്പിച്ചു. വൈകുന്നേരം 3 മണിക്ക് നടന്ന ‘തൂഫാൻ കമാൻഡോസ്’ ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് കൗൺസിലർ ഷമീം കെ. എം. നിർവ്വഹിച്ചു. കൊയിലാണ്ടി എസ്.എച്ച്.ഒ. കിരൺ എ. മുഖ്യാതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ലായിക് ടി എ അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയർമാൻ ബഷീർ വി പി വി ആശംസകൾ അറിയിച്ചു. മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിക്കെതിരെ യുവതലമുറയെ ബോധവൽക്കരിക്കുകയും വിദ്യാർത്ഥികളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ കമാൻഡോസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

വിശിഷ്ടാതിഥികൾ ചേർന്ന് വളണ്ടിയർമാർക്ക് തൂഫാൻ കമാൻഡോ ലോഗോ പതിച്ച ക്യാപ്പുകൾ സമ്മാനിച്ചു. തുടർന്ന് എസ് എച്ച് ഒ ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തി. പരിപാടിക്ക് ശേഷം എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊയിലാണ്ടി ടൗണിലേക്ക് ‘തൂഫാൻ കമാൻഡോസ് വാക്കത്തോൺ’ നടത്തി. വാർഡ് കൗൺസിലർ ഷമീം കെ എം വാക്കത്തോൺ ഫ്ലാഗ് ഓൺ ചെയ്തു. ലഹരിക്കെതിരായ സന്ദേശങ്ങളുമായി വിദ്യാർത്ഥികൾ അണിനിരന്നു.

തുടർന്ന് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ മൈം പ്രദർശനവും ലഹരി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കി. അധ്യാപകർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർ, എൻ.എസ്.എസ്. വോളണ്ടിയർമാർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.



