യുഡിഎഫ് മന്ത്രിമാർ വീണ്ടും കൂട്ടത്തോടെ വിദേശത്തേക്ക്
.
വിവാദത്തിന് പിന്നാലെ യുഡിഎഫ് മന്ത്രിമാർ വീണ്ടും കൂട്ടത്തോടെ വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. 4 മന്ത്രിമാരും ചീഫ് വിപ്പുമാണ് ഉടൻ വിദേശപര്യടനത്തിന് പുറപ്പെടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്പോൺസേർഡ് യാത്രയുമായി സണ്ണി ജോസഫ് യുഎഇലേക്ക്, റോജി എം ജോൺ സ്പെയിനിലേക്കും റോമിലേക്കും, മോൻസ് ജോസഫ് റോമിലേക്കും, അപു ജോൺ ജോസഫ് റോമിലേക്കും, എ പി അനിൽകുമാർ ബഹ്റൈനിലേക്കുമാണ് ഇത്തവണ യാത്ര തിരിക്കുന്നത്.


ഭരണം മാറി പുതിയ സർക്കാർ അധികാരത്തിലേറുന്ന ആദ്യത്തെ ആറ് മാസം ഭരണപരമായി നിർണായകമായ കാലയളവായാണ് കണക്കാക്കുന്നത്. ഈ സമയത്താണ് കേരളത്തിലെ മന്ത്രിമാർ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാതെ വിദേശയാത്രകൾ നടത്തിയിരിക്കുന്നത്. കെയു ജനീഷ്കുമാർ, രമേശ് ചെന്നിത്തല എന്നിവരുടെ വിദേശയാത്രകൾ വിവാദമായെങ്കിലും വീണ്ടും അതേ നയം തന്നെ പിന്തുടരുകയാണ് യുഡിഎഫ് മന്ത്രിമാർ.

വകുപ്പുകളിൽ പല കാര്യങ്ങളിലും നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ വകുപ്പ് മന്ത്രിമാർ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്നത് ഉദ്യോഗസ്ഥരിലും അവമതിപ്പ് ഉണ്ടാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി വി ഡി സതീശനോട് വിദേശയാത്രകളോട് ചോദിക്കുമ്പോൾ ഇനിയും നടത്തുമെന്ന പരിഹാസം നിറഞ്ഞ മറുപടിയാണ് നൽകുന്നത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മന്ത്രിമാർ വിദേശയാത്രകളിൽ മുഴുകിയിരിക്കുന്നത്




