KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ജലസസ്യ സമ്മേളനം: ഒക്ടോബർ രണ്ട് മുതൽ

.
കോഴിക്കോട്: ‘അന്താരാഷ്ട്ര ജലസസ്യ സമ്മേളനം- 2026’ ഒക്ടോബർ രണ്ട് മുതൽ നാല് വരെ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. ‘ജലസസ്യങ്ങൾ: സംസ്‌കാരം, നവീകരണം, സുസ്ഥിരത’ എന്ന വിഷയത്തിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, ഐയുസിഎൻ കമ്മിഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റ്, നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവിയോൺമെന്റ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ജലസസ്യ സമ്മേളനം- 2026′ സംഘടിപ്പിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് എക്സ്-ഓഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ കെ രാമചന്ദ്രൻ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ ജലസസ്യങ്ങളുടെയും തണ്ണീർത്തട ആവാസവ്യവസ്ഥകളുടെയും വൈവിധ്യം, പാരിസ്ഥിതിക പ്രാധാന്യം, സുസ്ഥിര വിനിയോഗം, സംരക്ഷണം എന്നിവ സംബന്ധിച്ച് ഗവേഷകർ, അക്കാദമിക് വിദഗ്‌ധർ, സംരക്ഷണ പ്രവർത്തകർ, രംഗത്തെ വിദഗ്‌ധർ എന്നിവർ ചർച്ച നടത്തും. നാല് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 100 ലധികം പ്രതിനിധികൾ സിമ്പോസിയത്തിൽ പങ്കെടുക്കും.
Share news