KOYILANDY DIARY

The Perfect News Portal

വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം ബി.ജെ.പി

കീഴരിയൂർ: ജനപ്രതിനിധികളുടെ അമിത രാഷ്ട്രീയ ഇടപെടലുകളും, ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനകളുടെ സ്ഥാപിത താൽപര്യവും കാരണം കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ വിതരണം അട്ടിമറിക്കപ്പെടുകയാണെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജ മണ്ഡലം ജനറൽ സെക്രട്ടറി തറമൽ രാഗേഷ് ആരോപിച്ചു. ബി. ജെ.പി കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി കീഴരിയൂർ ഹെൽത്ത് സെന്ററിന് മുന്നിൽ തടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കിടപ്പ് രോഗികൾക്കും, അറുപത് വയസ്സിന് മുകളിൽ പ്രായമായവർക്കും വീട്ടിലെത്തി വാക്സിൻ കൊടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നും രാഗേഷ് ആവശ്യപെട്ടു. കെ.പി. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശബരിനാഥ്, ഷിജില സജ്ഞീവ്, സുജിത്ത് വടക്കും മുറി, കെ.പി ചന്ദ്രൻ, കെ.ടി രമ്യേഷ്, കരുണാകരൻ നായർ, ബാലൻ പാലപറമ്പത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *