KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം റസിഡൻസ് അസോസിയേഷൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി: മാരാമുറ്റം റസിഡൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊയിലാണ്ടി ആർട്സ് കോളേജിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. മനോജ് എം.സി അധ്യക്ഷത വഹിച്ചു. മനോജ് എം.സി (പ്രസിഡണ്ട്), ഗിരിശൻ കെ.കെ (സെക്രട്ടറി), വിജിത്ത് വി.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അനീഷ് പി.കെ, ശ്യാമിലി സി (വൈസ് പ്രസിഡണ്ടുമാർ) ബിജിന എം.വി, ജ്യോതിഷ് കുമാർ ബി.കെ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. റസിഡൻഷ്യൽ ഏരിയയുടെ ശുചിത്വം, സുരക്ഷ, പൊതു ആവശ്യങ്ങൾക്കായുള്ള കൂട്ടായ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ടാണ് അസോസിയേഷൻ പ്രവർത്തിക്കുക എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Share news