KOYILANDY DIARY

The Perfect News Portal

തെങ്ങ് വീണ് ട്രെയിൽ തകരാറിലായ സംഭവം നഷ്ടപരിഹാരത്തിനായി ഉടമയ്ക്ക് റെയിൽവെ നോട്ടീസ് നൽകി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ ട്രെയിനിനു മുകളിൽ തെങ്ങ് വീണ സംഭവത്തിൽ ഉടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ റെയിൽവെ. 14 ന് വൈകീട്ടാണ് തിരുവനന്തപുരം ലോക മാന്യതിലക് സ്പെഷ്യൽ ട്രെയിനിനു മുകളിൽ തെങ്ങ് വീണത്. ഇതെ തുടർന്ന് ട്രെയിനിൻ്റെ, വിൻഡ്ഷീൽവ് തകർന്നിരുന്നു. എഞ്ചിനും തകരാറിലായി. മറ്റൊരു എഞ്ചിൻ കൊണ്ട് വന്നാണ് ട്രെയിൻ യാത്ര തുടരാൻ കഴിഞ്ഞത്. റെയിൽവെയുടെ മറ്റു സർവീസുകളും വൈകാൻ ഇതു കാരണമായതായി റെയിൽവെ പറയുന്നു. വീഴാറായ തെങ്ങ് മുറിച്ച് മാറ്റാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവെ ഉടമയ്ക്ക് നോട്ടീസ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *