KOYILANDY DIARY

The Perfect News Portal

റെഡ് ക്രോസിൻ്റെ സേവനം സമാനതകളില്ലാത്തത് മന്ത്രി. പി. എ മുഹമ്മദ് റിയാസ്

കോഴിക്കോട്: റെഡ് ക്രോസിന്റെ സേവനം സമാനതകളില്ലാത്തത് അഡ്വ പി എ മുഹമ്മദ് റിയാസ് നിപ്പ കാലഘട്ടം മുതൽ രണ്ട് പ്രളയ പ്രദേശങ്ങളിലും കൊവിഡ് മഹാമാരിക്കെതിരെയും റെഡ്ക്രോസ് വളണ്ടിയർമാർ കോഴിക്കോട് ജില്ലയിൽ കാഴ്ച്ചവെച്ച് വരുന്ന പ്രവർത്തനം സമാനകളില്ലാത്തതാണെന്ന് പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ഘടകം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്റുകളും നാടിന് സമർപ്പിച്ച് കൊണ്ട് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. റെഡ്ക്രോസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകി.

ചെയർമാൻ സത്യനാഥൻ മാടഞ്ചേരി അധ്യക്ഷതവഹിച്ചു. ജില്ലാ കലക്ടർ ഡോ: നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ കുമാരി ചെൽസാസിനി ഐ എ എസ്, ജില്ലാ പോഗ്രാം ഓഫീസർ എൻഎച്ച്എം ജില്ലാ ചെയർമാൻ ഡോ. നവീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വടകര താലൂക്ക് ചെയർമാൻ പ്രൊഫസർ കെ കെ മെഹമൂദ്, താമരശ്ശേരി താലൂക്ക് ചെയർമാൻ ഷാൻ കട്ടിപ്പാറ, കൊയിലാണ്ടി താലൂക്ക് ചെയർമാൻ കെ കെ രാജൻ, കോഴിക്കോട് താലൂക്ക് ചെയർമാൻ ടി എ അശോകൻ ഓക്സിജൻ കോൺസൺട്രേറ്റുകൾ ഏറ്റുവാങ്ങി ജില്ലാ സെക്രട്ടറി കെ ദിപു സ്വാഗതവും ട്രഷറർ രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *