KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി

കൊയിലാണ്ടി: നാട്ടിലകപ്പെട്ട പ്രവാസികളുടെ തിരിച്ചു പോക്കിന് വഴിയൊരുക്കുക, വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിന് പരിഹാരം കാണുക, കോവാക്സിന് അന്തർ ദേശീയ അംഗീകാരം നൽകുക, കേന്ദ്രസർക്കാർ മൗനം വെടിയുക, കേന്ദ്ര ഗവമെന്റിന്റെ ആകാശകൊള്ള അവസാനിപ്പിക്കുക, പ്രവാസികൾക്ക് നേരെ കണ്ണടയ്ക്കാതിരിക്കുക, വിദേശ സഹമന്ത്രി വി. മുരളീധരൻ പ്രവാസികളോട്  കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തട്ടിപ്പുകാരായ റിക്രൂട്മെൻ്റ് ഏജൻസികൾക്ക് കൂച്ചു വിലങ്ങു ഇടുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മറ്റ് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും സമരം സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ ഏരിയാ തല ഉദ്ഘാടനം കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി പി. ചാത്തു അദ്ധ്യക്ഷത വഹിച്ചു. കെസുഹാസ്, ഷാജി എന്നിവർ സംസാരിച്ചു. ഗോപാലൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *