KOYILANDY DIARY

The Perfect News Portal

ഹോട്ടല്‍ മുറിയില്‍ നിന്നും സൗദി രാജകുമാരിയുടെ ആഭരണങ്ങള്‍ മോഷണം പോയി

പാരീസ്: പാരീസിലെ ഹോട്ടല്‍ മുറിയില്‍ നിന്നും സൗദി രാജകുമാരിയുടെ ആഭരണങ്ങള്‍ മോഷണം പോയി. റിറ്റ്‌സ് ഹോട്ടലിലെ മുറിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഷെല്‍ഫിലായിരുന്നില്ല ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 6,69,39,200.00 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും റിത്സിനകത്തുള്ള ഷോപ്പുകളില്‍ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിരുന്നു. അന്നും ആറ് കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഷെല്‍ഫുകളും മറ്റും തകര്‍ത്തായിരുന്നു അന്ന് മോഷണം.ആയുധങ്ങളും മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *