KOYILANDY DIARY

The Perfect News Portal

സുബ്രഹ്മണ്യ മാരാരെ പിഷാരികാവ് ദേവസ്വം ആദരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ 42 വര്‍ഷമായി വാദ്യപ്രവൃത്തി ചെയ്തു വരുന്ന കെ. സുബ്രഹ്മണ്യ മാരാരെ പിഷാരികാവ് ദേവസ്വം ആദരിച്ചു. നഗരസഭ ചെയര്‍മാന്‍  അഡ്വ;  കെ. സത്യന്‍ സുബ്രഹ്മണ്യ മാരാര്‍ക്ക് ഉപഹാരം സമര്‍പ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി. നാരായണന്‍ കുട്ടി നായര്‍ പൊന്നാട ചാര്‍ത്തി. ട്രസ്റ്റി ബോര്‍ഡംഗം കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.
എക്‌സി. ഓഫീസര്‍ യു.വി. കുമാരന്‍, ട്രസ്റ്റി ബോര്‍ഡംഗംങ്ങളായ പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ്, മാനേജര്‍ എം.എം. രാജന്‍, ജീവനക്കാരായ വി.കെ. അശോകന്‍, കെ.കെ. രാഗേഷ് എന്നിവര്‍ സംസാരിച്ചു. പി.കെ. ബാലകൃഷ്ണന്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *