KOYILANDY DIARY

The Perfect News Portal

വിജയദശമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്

കൊയിലാണ്ടി: തിൻമയുടെ മേൽ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്. ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാദേവതയുടെ മുന്നിൽ ആദ്യാക്ഷരം കുറിക്കാനും നൂറുകണക്കിന് കുരുന്നുകളാണ് ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും എത്തിയത്.

കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രം, പയറ്റു വളപ്പിൽ ക്ഷേത്രം, മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം, പന്തലായനി ശിവക്ഷേത്രത്തിലും വിജയദശമി ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും, എഴുത്തിനിരുത്തും നടന്നു.വിവിധ സാംസ്കാരിക സ്ഥാപനങ്ങളായ കൊരയങ്ങാട് കലാക്ഷേത്രം, പൂക്കാട് കലാലയം, തുടങ്ങിയ സ്ഥാപനങ്ങളിലെക്ക് പുതിയ ബാച്ചുകിലെക്കുള്ള പ്രവേശനവും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *