KOYILANDY DIARY

The Perfect News Portal

സര്‍ഗ്ഗപാഠശാല ആരംഭിച്ചു

കൊയിലാണ്ടി: കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാനായി നഗരസഭ വിദ്യാഭ്യാസ സമിതി നഗരത്തില്‍ സര്‍ഗ്ഗപാഠശാല ആരംഭിച്ചു. നഗരസഭയുടെ സാംസ്‌കാരിക നിലയത്തില്‍ നവീകരച്ച ഹാളില്‍ തുടങ്ങിയ സര്‍ഗ്ഗപാഠശാല നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍മാന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.സുന്ദരന്‍, കെ.ഷിജു, ദിവ്യ സെല്‍വരാജ്, വി.കെ.അജിത, നഗരസഭാംഗംങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, വി.കെ.ലാലിഷ, പി.എം.ബിജു, മുനിസിപ്പല്‍ എഞ്ചിനീയര്‍ മനോജ് കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എ.സുധാകരന്‍  എന്നിവര്‍ സംസാരിച്ചു. ബാബു കൊളപ്പളളി അദ്ധ്യാപകര്‍ക്കായി ശില്പശാല നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *