KOYILANDY DIARY

The Perfect News Portal

ശ്രീനഗറില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സഹൂര്‍ അഹമ്മദ് തോക്കര്‍ എന്ന സൈനികനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്.

ഒരു എ.കെ.47 തോക്കും മൂന്ന് മാഗസീനുകളും ഇയാള്‍ മോഷ്ടിച്ചതായാണ് വിവരം. ടെറിട്ടോറിയല്‍ ആര്‍മിയിലെ 173ആം ബറ്റാലിയനിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് പുല്‍വാമ സ്വദേശിയായ സഹൂര്‍ അഹമ്മദ് ജോലി ചെയ്തിരുന്നത്. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *