കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍
.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ വേഗറാണിയായി തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ. ജീനിയർ ഗേൾസിൻ്റെ നൂറ് മീറ്ററിൽ ഏറ്റവും ചുരുങ്ങിയ സമയത്തിൽ ഫിനിഷ് ചെയ്താണ് ജിൽഷ ജിനിൽ വേഗറാണി പട്ടം നേടിയത്. വേഗരാജാവായി ആലപ്പുഴ ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ അതുൽ ടിയുമാണ് തെരഞ്ഞെടുത്തത്.




