KOYILANDY DIARY.COM

The Perfect News Portal

ഒടുമ്പ്രയിൽ യുവാവ് സുഹൃത്തിൻ്റെ കുത്തേറ്റ് മരിച്ചു

.

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തും മുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക്  കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

 

മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ച് പോലീസ് പിടികൂടി. മൊബൈൽ ട്രാക്കുചെയ്താണ് പോലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്. 

Share news