റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് യോഗം ചേർന്നു
.
കോഴിക്കോട്: റോഡ് സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയിലെ വിവിധ റോഡുകളിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും യോഗം വിലയിരുത്തി. അപകടകരമായ രീതിയിൽ റോഡിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ, കേബിൾ ലൈനുകൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ, പ്രൈവറ്റ് ബസുകളുടെ വേഗതയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ യോഗം ചർച്ച ചെയ്തു.

നിരന്തരം നിയമലംഘനങ്ങളും കൂടുതൽ പിഴയടവും ഉണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി ആലോചിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ബസുകളുടെ അപകടകരമായ മത്സരയോട്ടം, ബസുകളുടെ ജിപിഎസ് ലൈവ് ട്രാക്കിങ് സൗകര്യം, പഞ്ചിങ്, സമയക്രമം തുടങ്ങിയവയും യോഗം വിലയിരുത്തി.

കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കേരള ട്രാൻസ്‌പോർട്ട് സർവീസ് ഉദോഗസ്ഥർ, പോലീസ് ഉദോഗസ്ഥർ, കെഎസ്ആർടിസി-കെഎസ്ഇബി ഉദ്യോഗസ്ഥർ, ഡിആർഎസ്സി അംഗങ്ങൾ, പ്രൈവറ്റ് ബസ് ഉടമകൾ എന്നിവർ പങ്കെടുത്തു.



