KOYILANDY DIARY

The Perfect News Portal

റേഷന്‍കടകളില്‍ നിന്നു പഞ്ചസാരയും ഗോതമ്പും കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

വടകര: തോടന്നൂരിലെ റേഷന്‍കടകളില്‍ നിന്നു പഞ്ചസാരയും ഗോതമ്പും കടത്തുന്നത് നാട്ടുകാര്‍ കൈയോടെ പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സാധനങ്ങള്‍ കടത്താന്‍ ശ്രമമുണ്ടായത്. പഞ്ചസാരയും ഗോതമ്പും ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ രണ്ടു ചാക്ക് പഞ്ചസാര പിടികൂടി. പിന്നീട് പോലീസെത്തി വീട്ടില്‍ നിന്നു വാഹനവും ഗോതമ്പും പിടിച്ചെടുത്തു. നാട്ടുകാര്‍ രണ്ടു റേഷന്‍ കടകള്‍ അടപ്പിച്ചു.

സംഭവം സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്കു പരാതി നല്‍കി. റേഷന്‍ സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ അമിത വിലക്ക് പുറത്തു നല്‍കിയതു സംബന്ധിച്ച്‌ വടകര പൊലീസ് കേസെടുത്തു.

സാധനങ്ങള്‍ കടത്തിയ കേസില്‍ പിടികൂടിയ ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കി. പിന്നീട് പോലീസ് സഹായത്തോ സിവില്‍ സപ്ലൈസ് അധികൃതര്‍ റേഷന്‍കടകളില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ക്ക് വിതരണം ചെയ്യേണ്ട  റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് മറിച്ചു വിറ്റ ലൈസന്‍സികള്‍ക്കെതിരെ നടപടി വേണമെന്ന് തോടന്നൂര്‍ സര്‍ഗവേദി ആവശ്യപ്പെട്ടു.

Advertisements

ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും നിവേദനം നല്‍കി. റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് കടത്താന്‍ ശ്രമിച്ച കടകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.  എ.കെ. സുധീഷ്,കെ.ടി. ജയേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *