KOYILANDY DIARY

The Perfect News Portal

വ്യക്തിത്വ വികസന ക്ലാസ്സ് നടന്നു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും വ്യക്തിത്വ വികസന ക്ലാസ്സും നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റ്യാന്റിംങ് കമ്മറ്റി ചെയർമാൻ  കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ വി.കെ. ലാലിഷ, പി.എം. ബിജു, സി.കെ. സലീന, കെ. ലത എന്നിവര്‍ സംസാരിച്ചു. ബിജേഷ് ഉപ്പാലക്കല്‍ സ്വാഗതവും എം. ബീന നന്ദിയും പറഞ്ഞു. സി. അജിത് കുമാര്‍ ക്ലാസ്സ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *