KOYILANDY DIARY

The Perfect News Portal

വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലം നൽകി ദമ്പതികൾ മാതൃകയായി

കൊയിലാണ്ടി: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ അഞ്ച് സെന്റ് ഭൂമി നൽകി ദമ്പതികൾ മാതൃകയായി. അരിക്കുളം ചോയി മഠത്തിൽ സി.എം ഗോപിയും ഭാര്യ ഷർളിയുമാണ് അരിക്കുളത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും അഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖകൾ മന്ത്രി ടി പി രാമകൃഷ്ണന് കൈമാറിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *