KOYILANDY DIARY

The Perfect News Portal

ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. കേരളത്തിൽ നേട്ടം കൊയ്യും: ജിതേന്ദ്രൻ

കൊയിലാണ്ടി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബി.ജെ.പി. മണ്ഡലം സമിതിയുടെ സമ്പൂർണ്ണ യോഗം ജില്ലാ ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. കേരളത്തിൽ നേട്ടം കൊയ്യുമെന്നും മുന്നണികളുടെ കോട്ടകൾ തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖലാ ജനറൽ സെക്രട്ടറി രാമദാസ് മണലേരി കാര്യങ്ങൾ വിശദീകരിച്ചു.

ഏ.പി.രാമചന്ദ്രൻ, ടി.കെ.പത്മനാഭൻ, വായനാരി വിനോദ്, കെ.പി.മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ
സംസാരിച്ചു. പ്രളയ ദുരിതാശ്വാസത്തിൽ വിവേചനം കാണിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ 15ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തും.

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ അനാഛാദനം ചെയ്യുന്ന ഒക്ടോബർ 31 ന് റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൊയിലാണ്ടിയിൽ ബി.ജെ.പി.കൂട്ടയോട്ടം നടത്തും. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി നവംബർ 1 മുതൽ 15 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *