KOYILANDY DIARY

The Perfect News Portal

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ 7 മരണം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചയോടെ റായ്ബറേലിയിലെ ഹര്‍ജന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 1 ലക്ഷം നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *