KOYILANDY DIARY

The Perfect News Portal

മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.  റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് മുത്താമ്പി റോഡിൽ ടോൾ ബൂത്തിന് സമീപം തൊണ്ണാക്കാംപുറത്ത് ടി.പി. രാജന്റെ ഭാര്യ ഉള്ള്യേരി ശ്രീ ഗോകുലം ചിട്ടി കമ്പനിയുടെ മാനേജർ പത്മിനി [50] യാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ 5.45 നാണ് സംഭവം നടന്നത്. ഭർത്താവ് നടക്കാനിറങ്ങിയ സമയത്താണ് യുവാവ് വീട്ടിനകത്ത് കടന്നത്. വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

മുഖത്തും കഴുത്തിനും പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അകത്ത് കയറിയ മോഷ്ടാവ് അക്രമിക്കുന്നതിനിടെ കുതറിയോടി ബെഡ്‌റൂമിൽ കയറി വാതിൽ കുറ്റിയിട്ടശേഷം ജനൽ തുറന്ന് ബഹളം വെച്ചതോടെ അയൽവീട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സുമാർ 20 വയസ്സ് തോനിക്കുന്ന യുവാവാണ് ആക്രമിച്ചതെന്നും വീട്ടമ്മ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ കൊയിലാണ്ടി പോലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *