KOYILANDY DIARY

The Perfect News Portal

മാലിന്യം കുന്നുകൂടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു

കൊയിലാണ്ടി: ബപ്പൻകാട് ഈസ്റ്റ് റോഡ് ജംഗ്ഷനിൽ മാലിന്യം കുന്നുകൂടിയത് കാരണം യാത്രക്കാർ ദുരിതം പേറുന്നു. ചാക്ക് കെട്ടുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ആഴ്ചകളായി നീക്കം ചെയ്യാതെ ജീർണ്ണിച്ച മാലിന്യം യാത്രക്കാർക്കും കച്ചവടക്കാർക്കും ഏറെ ദുരിതമാകുകയാണ്.

ഇവിടെ സ്ഥാപിച്ച മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡു പോലും ഗൗനിക്കാതെയാണ് നിക്ഷേപം തുടരുന്നത്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ മാലിന്യം യഥാസമയം നീക്കം ചെയ്യാൻ നടപടി വേണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *