KOYILANDY DIARY

The Perfect News Portal

മാണിക്ക് സീറ്റ് കൊടുത്തത് ഒരു വര്‍ഷത്തേക്ക് മാത്രമുള്ള നടപടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ലെന്നും മാണിക്ക് സീറ്റ് കൊടുത്തത് ഒരു വര്‍ഷത്തേക്ക് മാത്രമുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. ഈ തീരുമാനം യു.ഡി.എഫിന് ഗുണകരമാണെന്നും ചെന്നിത്തല പറഞ്ഞു

മുമ്ബും കോണ്‍ഗ്രസില്‍ ഇങ്ങനെ സീറ്റ് വിട്ട് നല്‍കിയിട്ടുണ്ട്. അതൊക്കെ മുന്നണി സംവിധാനത്തിന്റെ ഭാഗമാണ്. തെറ്റായ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. ഇത് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തുന്നതിന് തടസ്സമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Advertisements

കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച്‌ കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *