KOYILANDY DIARY

The Perfect News Portal

മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ മാന്ത്രിക യാത്ര ആരംഭിച്ചു

കൊയിലാണ്ടി: നവകേരള നിർമ്മിതിക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, പ്രളയാന്തര പൊതു സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ നേതൃത്വം നൽകുന്ന ജില്ലാ തെരുവ് മാന്ത്രിക യാത്ര ആരംഭിച്ചു. പൊയാൽക്കാവിൽ നിന്ന് ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ മാജിക് അവതരണത്തിന് ശേഷം കോഴിക്കോട് കോർപ്പറേഷന്റെ സഹകരണത്തോടെ കിഡ്സൺ കോർണറിൽ സമാപിക്കും.

കൊയിലാണ്ടി മാജിക് അക്കാദമിയാണ് യാത്ര സംഘടിപ്പിക്കുന്നത്. മാജിക് സന്ദേശ യാത്ര കൊയിലാണ്ടി തഹസിൽദാർ പി.പ്രേമൻ ഉദ്ഘാടനം ചെയ്തു.ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധക്ഷനായി. സി.ഐ.കെ.ഉണ്ണികഷ്ണൻ മുഖ്യാതിഥിയായി. കന്മന ശ്രീധരൻ, എം.ജി.ബൽരാജ്, കെ.ഗീതാനന്ദൻ, പി.കെ.ഷാജി, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *