KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാർത്ഥിയെ സ്കൂളിലെ പ്രധാന അധ്യാപകൻ മർദിച്ചതായി പരാതി. മൊടക്കല്ലൂർ എ.യു.പി.സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപെട്ട ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അമൽ കൃഷ്ണ (11) നാണ് മർദ്ദനമേറ്റത്. കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്കിടെ  പ്രതിരോധിക്കാൻ ശ്രമിച്ച അമൽ കൃഷ്ണയുടെ കൈ കൊണ്ട് മറ്റൊരു കുട്ടിയുടെ മുഖത്ത് മുറിവേറ്റിരുന്നു. ഈ സംഭവമാണ് അധ്യാപകനെ പ്രകോപിതനാക്കിയത്. സംഭവത്തിന് ശേഷം പ്രധാന അധ്യാപകൻ കുട്ടിയെ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയുടെ കഴുത്തിന് പിടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് മുമ്പും അധ്യാപകൻ കുട്ടിയെ മർദിച്ചിരുന്നെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പുത്തൻചേരി ആശാരി കണ്ടി മീത്തൽ സുനീതൻ -പ്രിയ ദമ്പതികളുടെ മകനാണ് വിദ്യാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *