KOYILANDY DIARY

The Perfect News Portal

ബോധവത്കരണ ക്ലാസ്സ് നടത്തി 

കൊയിലാണ്ടി : സംസ്ഥാന ഫിഷറീസ് വകുപ്പ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യഫെഡ് എന്നിവ ചേര്‍ന്ന് കൊയിലാണ്ടിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. ഉത്തരവാദിത്ത മത്സ്യബന്ധനം, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്താലുണ്ടാവുന്ന ദൂഷ്യവശങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ദിവ്യ ചിണ്ടന്‍, നഗരസഭാംഗം കെ.വി. സുരേഷ്, എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംചന്ദ് സ്വാഗതവും ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സി. ആദര്‍ശ്, സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, വി. സുനീര്‍, പ്രൊജക്ട് ഓഫീസര്‍ ജംസീന എന്നിവര്‍ ക്ലാസ്സ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *