KOYILANDY DIARY

The Perfect News Portal

പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്‌: പ്രതി പോലീസ്‌ പിടിയില്‍

വടകര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ്‌ പിടിയില്‍. മടപ്പളളി പൂതംകുനി ഹാരിസിനെ (34) ആണ് വടകര സി.ഐ ടി.മധുസൂദനന്‍ നായര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 20നാണ് കേസിനാസ്പദമായ സംഭവം.

സ്കൂള്‍ വിട്ട് ബസിറങ്ങിയ പെണ്‍കുട്ടി ചോറോട് ദേശീയപാതക്കരികിലൂടെ തനിച്ചു വീട്ടിലേക്കു നടന്നു പോകുമ്പോ
ള്‍ ഇയാള്‍ കെഎല്‍ 18 ക്യൂ 8864 നമ്പര്‍ ആള്‍ട്ടോ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കടന്നുപിടിച്ചപ്പോള്‍ പെണ്‍കുട്ടി കുതറിമാറിയതോടെ ഹാരിസ് കാറുമായി സ്ഥലംവിട്ടു.

കാറിന്റെ നമ്പര്‍ അറിയാതിരുന്നതിനാല്‍ പ്രതിയെ പിടികൂടാനായിരുന്നില്ല. ഇന്നലെ വടകരയില്‍വെച്ച്‌ കാറില്‍ ഇയാളെ കണ്ടതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാര്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *