KOYILANDY DIARY

The Perfect News Portal

നവകേരളത്തിനായ് ഗാനോപഹാരം

കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കരുത്ത് പകരാനായി കൊയിലാണ്ടിയിലെ സഹൃദയരുടെ ഗാനോപഹാരം വീഡിയോ സി.ഡി. തഹസില്‍ദാര്‍ പി. പ്രേമന്‍ ഏറ്റുവാങ്ങി. അനില്‍ ചെട്ടിമഠം രചനയും സംഗീതവും നല്‍കി, ഗിരീഷ് നടുവത്തൂര്‍ ആലപിച്ച ഗാനം സി.ഡി.യുടെ നിര്‍മ്മാണ ചുമതല വഹിച്ചത് എം.കെ. ദാസന്‍ പുളിയഞ്ചേരിയാണ് .
അഡീഷണല്‍ തഹസില്‍ദാര്‍ കെ. ഗോകുല്‍ദാസ്, എന്‍. സതീഷ് കുമാര്‍ ത്രിവേണി, കെ.കെ. ശശീന്ദ്രന്‍ ഭാവതാരിണി, അനില്‍ ചെട്ടിമഠം, ഗിരീഷ് നടുവത്തൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *