KOYILANDY DIARY

The Perfect News Portal

ഇ ഹെൽത്ത് ആധാർ ക്യാബൈന് തുടക്കമായി

കൊയിലാണ്ടി; കേരളാ സർക്കാറിന്റെ അഭിമാന പദ്ധതിയായ  ഇ ഹെൽത്ത് ആധാർ പദ്ധതിയുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ശോഭ അദ്ധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, പന്തലായനി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി പി രമണി, വികസന സമിതി അദ്ധ്യക്ഷ പി കെ ഷീജ, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ കെ. സി. ഗീത എന്നിവർ സംസാരിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ.ഡോ: കെ. പി. സിന്ധു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *