KOYILANDY DIARY

The Perfect News Portal

ദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. തൊഴിലാളികളുടെ പ്രകടനവും ഉണ്ടായിരുന്നു. പൊതു സമ്മേളനം വി.കെ.ഷൈനു ഉൽഘാടനം ചെയ്തു. ബി.എം.എസ്.ആർ.എ.സംസ്ഥാന പ്രസിഡണ്ട് സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

നഗരത്തിൽ നടന്ന പ്രകടനത്തിന് എം.പ്രഭാകരൻ. എൻ.കെ.രാജേഷ്, ഇ.ഗിരീഷ്, വി.കെ.സദാനന്ദൻ, അശോകൻ, എം.സി. ബാബു എന്നിവർ നേതൃത്വം നൽകി. ഓട്ടോ തൊഴിലാളികൾ പ്രളയ ദുരിതാശ്വാസ പ്രവർത്തിനായി സ്വരൂപിച്ച അരലക്ഷം രൂപ സേവാഭാരതിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *