KOYILANDY DIARY

The Perfect News Portal

ദുരിതബാധിതർക്ക് കൈത്താങ്ങായി ബെക്കർ കൊയിലാണ്ടിയുടെ മാരത്തൺ ക്ലാസ്

കൊയിലാണ്ടി; പ്രശസ്ത പി.എസ്.സി മെമ്മറി ടെക്‌നിക്ക് പേഴ്‌സണാലിറ്റി മോട്ടിവേഷൻ ട്രെയ്‌നറായ ബെക്കർ കൊയിലാണ്ടിയുടെ മാരത്തൺ ക്ലാസ് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന 33 മണിക്കൂർ നോൺസ്‌റ്റോപ്പ് മാരത്തൺ ക്ലാസിന് ശേഷം സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ, വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ, കൗൺസിലർ വി.പി ഇബ്രാഹിംകുട്ടി, എ. അസീസ്, ശ്രീധരൻ അമ്പാടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *