KOYILANDY DIARY

The Perfect News Portal

തീവണ്ടിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടിച്ചു

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നടത്തിയ പരിശോധനയില്‍ 1.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്ബത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ റെയില്‍വേ പോലീസും എക്സൈസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആരെയും പിടികൂടിയിട്ടില്ല.

കഞ്ചാവ് സീറ്റിനടിയില്‍ വെച്ചശേഷം കടത്തുന്നയാള്‍ സ്ഥലം മാറി ഇരുന്നതായിരിക്കാമെന്നാണ് റെയില്‍വേ പോലീസ് കരുതുന്നത്. സഞ്ചിയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ആര്‍.പി.എഫ്. എസ്.ഐ. സുനില്‍ കുമാര്‍, പി.പി. ബിനീഷ്, ദേവരാജ്, എക്സൈസ് എസ്.ഐ. ജയരാജ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *