KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞു

കൊയിലാണ്ടി: ചരക്ക് ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ദേശീയ പാതയിൽ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപമാണ് ചരക്ക് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസമുണ്ടായി.പിന്നീട് ക്രെയിൻ എത്തി അപകടത്തിൽ പെട്ട ലോറി മാറ്റി. ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *