KOYILANDY DIARY

The Perfect News Portal

തന്റെ സമ്പാദ്യമായ നാണയക്കുടുക്ക കിടപ്പിലായ രോഗികൾക്ക് നൽകി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: വന്മുകം  – എളമ്പിലാട് എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജന എസ് മനോജ് ഏറെക്കാലമായി  ശേഖരിച്ച് വരുന്ന നാണയത്തുട്ടുകളടങ്ങിയ സമ്പാദ്യക്കുടുക്ക കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് സാന്ത്വനമേകാനായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ പ്രതിനിധികൾക്ക് സ്കൂളിൽ വെച്ച് കൈമാറിക്കൊണ്ട് തന്റെ പിറന്നാളാഘോഷം  നന്മയുടെ ആഘോഷമാക്കി മാറ്റി.
നെസ്റ്റ് ജോ: സെക്രട്ടറി പി.ഹുസൈർ, സെയ്ൻ തങ്ങൾ എന്നിവർ ചേർന്ന് പണക്കുടുക്ക ഏറ്റുവാങ്ങി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഹൈഫ ഖദീജ, പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *