KOYILANDY DIARY

The Perfect News Portal

ഡോ: എ.പി.ജെ.അബ്ദുൾ കലാം ജന്മദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എ.പി.ജെ.അബ്ദുൾ കലാം ജന്മദിനാചരണം നടത്തി. സ്കൂൾ ലീഡർ ഹൈഫ ഖദീജ കലാമിന്റെ ആത്മകഥയായ ‘അഗ്നിച്ചിറകുകൾ’ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസ് അദ്ധ്യക്ഷത വഹിച്ചു.

 മെഹജബിൻ, എ.എസ് മാനസ്, ഹംന ഫാത്തിമ, ദേവ ലക്ഷ്മി എന്നിവർ സംസാരിച്ചു. പി.കെ. മിൻഹ സ്വാഗതവും, മെഹറിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *