KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ് ഐ ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു

മുക്കം: നിപ്പയുടെ ആഘാതത്തിലകപ്പെട്ട നെല്ലിക്കപറമ്ബ് മാട്ടുമുറി നിവാസികള്‍ക്ക് ഡിവൈഎഫ്‌ഐ, സി.പി.എം പ്രവര്‍ത്തകരുടെ സഹായം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് അഖില്‍ എന്ന യുവാവ് മരിക്കാനിടയായതോടെ ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി വൈറസ് പനിക്കെതിരായ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കിറ്റ് വിതരണം സി.പി.എം തിരുവമ്ബാടി ഏരിയ കമ്മറ്റി അംഗം ജോണി ഇടശ്ശേരി നിര്‍വഹിച്ചു .മാട്ടുമുറി ബ്രാഞ്ച് സെക്രട്ടറി ബാബു മഠത്തില്‍കണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്ണന്‍, മാട്ടുമുറി യൂണിറ്റ് സെക്രട്ടറി ഷൈജല്‍,സി.പി.എം പന്നിക്കോട് ലോക്കല്‍ കമ്മിറ്റി അംഗം പി.ഷിനോ,ഡി വൈ എഫ് ഐ മാട്ടുമുറി യൂണിറ്റ് ജോ. സെക്രട്ടറി ആഷിത്ബാബു, മേഖല പ്രസി. പ്രവീണ്‍ലാല്‍,പ്രണവ് ഉച്ചക്കാവില്‍, യു.കെ.ശരത്, ദില്‍ഷാദ്, വിവേക് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *