KOYILANDY DIARY

The Perfect News Portal

കോരപ്പുഴ പാലത്തിന്റെ ഉയരം സംബന്ധിച്ച് ആശങ്ക വേണ്ട: എം.എൽ.എ. കെ.ദാസൻ

കൊയിലാണ്ടി: കോരപ്പുഴയിൽ 25 കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയുന്ന പാലത്തിന് വേണ്ടത്ര ഉയരം ഉണ്ടെന്ന് കെ.ദാസൻ എം.എൽ.എ. അറിയിച്ചു.  നേരെത്തെ ചില കോണുകളിൽ നിന്ന് പാലത്തിന്റെ ഉയരം സംബന്ധിച്ച് ആശങ്കകളുയർന്നിരുന്നു.  എന്നാൽ ബന്ധപ്പെട്ട പി.ഡബ്ല്യൂ.ഡി. എഞ്ചിനീയർമാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ  വേണ്ടത്ര ഉയരം ഉണ്ടെന്ന്  എം.എൽ.എ പറഞ്ഞു.

നിലവിലുള്ള റെയിൽവെ പാലത്തിനേക്കാളും 1 മീറ്ററും 12 സെന്റീമീറ്ററും ഉയരം പുതിയ പാലത്തിനുണ്ട്. ആകെ 12 മീറ്റർ വീതിയുണ്ട്. രണ്ടു വശങ്ങളിലും ഒന്നര മീറ്റർ വീതം വീതിയുള്ള രണ്ട് നടപ്പാതകളും കൈവരികളും ഉണ്ട്. വാഹനം കടന്നു പോകാനായി 7.50 മീറ്റർ വീതിയുണ്ട് .  നിലവിലുള്ളത് 5.50 മീറ്ററാണ് അതിനേക്കാൾ 2 മീറ്റർ വീതി അധികമുണ്ട്
കരാർ അംഗീകരിച്ച് ഒപ്പു വെക്കുന്നതോടെ അടുത്ത മാസം പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
.

Leave a Reply

Your email address will not be published. Required fields are marked *