KOYILANDY DIARY

The Perfect News Portal

കൊല്ലം – നെല്യാടി റോഡിൽ തെരുവ് നായ ശല്യം രൂക്ഷം

കൊയിലാണ്ടി: കൊല്ലം – മേപ്പയ്യൂർ റോഡിൽ തെരുവ് നായ ശല്യം രൂക്ഷം. രാത്രി കാലങ്ങളിൽ നെല്യാടി പാലത്തിനു സമീപം ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നതു കാരണമാണ് തെരുവ് നായകൾ ഇവിടം കേന്ദ്രമാക്കുന്നത്. പാലത്തിലൂടെ പോകുന്ന യാത്രക്കാർക്കുനേരെ നായകൾ പലപ്പോഴും കുരച്ചുചാടും. ഇരുചക്രവാഹനക്കാരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. നായകൾ യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുമ്പോൾ പെട്ടെന്ന് രക്ഷപ്പെടാൻ പോലും കഴിയില്ല. ഈ ഭാഗത്ത് മാലിന്യ നിക്ഷേപം കൂടിവരികയാണ്. ഈഭാഗത്ത് മാലിന്യം തള്ളരുതെന്നാവശ്യപ്പെട്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെയാണ് മാലിന്യ നിക്ഷേപിക്കുന്നത്.

നെല്യാടി നാഗകാളി ക്ഷേത്രത്തിൽ എത്തുന്ന ഭക്ത ജനങ്ങൾക്കും നായശല്യം കാരണം ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. പാലത്തിനുസമീപം മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സംവിധാനമേർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *