KOYILANDY DIARY

The Perfect News Portal

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റ് ഒഴിവ്

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ 2021-22 അധ്യയന വർഷത്തിലേക്ക് സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ എന്നീ ബിരുദ വിഷയങ്ങളിൽ ഒഴിവുള്ള എസ്.സി, എസ്.ടി. സംവരണ സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ 10.30-ന് പ്രാദേശിക കേന്ദ്രം ഓഫീസിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0496 2695445.

Leave a Reply

Your email address will not be published. Required fields are marked *