KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലത്തിൽ വിവിധ റോഡ് നിർമ്മാണത്തിനായി 1.2 കോടി അനവദിച്ചു: കെ. ദാസൻ MLA

കൊയിലാണ്ടി : നിയോജക മണ്ഡലത്തിൽ കെ. ദാസൻ എം.എൽ.എ യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ പ്രദേശങ്ങളിലെ റോഡുകൾക്കായി 1 കോടി 2 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. അറിയിച്ചു.
കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരി കൊടക്കാട്ടും മുറി റോഡ്- 25 ലക്ഷം,  മൂടാടി കോട്ടയകത്ത് മുക്ക് കനാൽ പാലം റോഡ്- 34 ലക്ഷം, ചേമഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിലശ്ശേരി പുതുശ്ശേരി താഴെ റോഡ് – 31 ലക്ഷം,  പയ്യോളി നഗരസഭയിൽ കൊല്ലാണ്ടിയിൽ സ്വാമി മഠം റോഡ്- 12 ലക്ഷം എന്നിങ്ങനെയാണ് വിവിധ റോഡുകൾക്കാക്കാണ് തുക അനുവദിച്ചത്.
എൽ.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർവഹണ ചുമതല.  ഇതിൽ മൂടാടി കോട്ടയകത്ത് മുക്ക് കനാൽ പാലം റോഡ് പ്രവൃത്തിക്ക് ഭരണാനുമതിയായിക്കഴിഞ്ഞു.  മറ്റ് എല്ലാ പ്രവൃത്തിയുടെയും എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കായി തയ്യാറാക്കി കഴിഞ്ഞു.  ഭരണാനുമതി ലഭ്യമാവുന്ന മുറക്ക് സാങ്കേതികാനുമതിയിലേക്കും ടെണ്ടർ നടപടികളിലേക്കും കടക്കാനാവുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *