KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: വയനാട്ടിലെ കെടാമ്പക്കാട് ആദിവാസി കോളനി നിവാസായികൾക്ക് കൈത്തങ്ങായി മാറാൻ കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു കൗൺസിലർമാരായ പി എം ബിജു, എസ്.കെ വിനോദ്, ലാലിഷ, ലത കെ , യൂത്ത് കോ ഓർഡിനേറ്റർ മിഥുൻ ദാസ്, സുരേഷ് ഇ, ദിവ്യ, ബാബു കുളപ്പള്ളി എന്നിവർ അടങ്ങുന്ന സംഘമാണ്‌ യാത്രയിലയുണ്ടായിരുന്നത്.

കൊയിലാണ്ടിയിലെ സുമനസുകളിൽ നിന്നും ശേഖരിച്ച ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, ബാഗുകൾ എന്നിവ കോളനി നിവാസായികൾക്ക് നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതിയെ അറിയാൻ ട്രക്കിങ്ങും എൽ സി ഡി പ്രദര്ശനവും ക്ലസും സംഘടിപ്പിച്ചു. ബീറ്റ് ഫോറെസ്റ് ഓസീസർമാരായ ബീരാൻകുട്ടി, ബാബു എന്നിവർ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *