KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ചുറ്റുമതിലും ടവര്‍ ഗേറ്റും: ഭരണാനുമതിയായി

കൊയിലാണ്ടി: ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് മനോഹരമായ ഗേറ്റും ചുറ്റുമതിലും നിര്‍മ്മിക്കുതിന്‌ അനുമതിയായി. കെ.ദാസന്‍ എം.എല്‍.എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്‌.
എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ആണ് പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ ചുമലതപ്പെടുത്തിയത്.  നേരെത്തെ തന്നെ ടവര്‍ ഗേറ്റ്, ചുറ്റുമതില്‍ എന്നിവയുടെ രൂപകല്‍പ്പന യു.എല്‍.സി.സി.സി തയ്യാറാക്കിയിരുന്നു. എഗ്രിമെന്റ് ഒപ്പിട്ട് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാനാവുമെന്ന് പ്രവൃത്തി ഏറ്റെടുത്ത  ഉൗരാളങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *