KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 1985ൽ നടന്ന വിവാഹ വീഡിയോ വൈറലാകുന്നു

കൊയിലാണ്ടി: 1985 ല്‍ കൊയിലാണ്ടി വിയ്യൂരില്‍ നടന്ന ഒരു വിവാഹ വീഡിയോ ഭാഷയുടേയും സംസ്ഥാനത്തിന്റെയും അതിരുകള്‍ കടന്ന് പ്രചരിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇവിടത്തെ നാടും നാട്ടുകാരും അവരുടെ ആഘോഷവുമെല്ലാം എങ്ങനെയായിരുന്നെന്ന് അറിയാന്‍ പുതിയ തലമുറയ്ക്കുള്ള താല്‍പ്പര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതെന്ന് പറയാം. വിയ്യൂരിലെ ചാത്തോത്ത്താഴെ രാജന്റെയും കാപ്പാട് തൂവപ്പാറ ഇയ്യത്തുംകൊടിയില്‍ തങ്കയുടേയും വിവാഹമാണ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.

ഗള്‍ഫുകാരുടെയും പണക്കാരുടേയും കല്ല്യാണത്തിന് മാത്രമാണ് ആ കാലത്ത് വീഡിയോ എടുക്കാറ്.  ഗള്‍ഫുകാരനായിരുന്നു സി.ടി രാജന്‍. ആളുകള്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും സ്ത്രീകള്‍ കൂട്ടംചേര്‍ന്ന് അമ്മിയില്‍ അരയ്ക്കുന്നതുമെല്ലാം പുതുതലമുറയ്ക്ക് കേട്ടറിവ് മാത്രമായിരിക്കും. ഇന്നത്തെ പോലെ ആര്‍ഭാടമായ പന്തലിന് പകരം ഈന്തപ്പനയുടെ ഓല കൊണ്ട് അലങ്കരിച്ച കല്ല്യാണപന്തലുകളായിരുന്നു അന്ന്.

Leave a Reply

Your email address will not be published. Required fields are marked *