KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് “സഹായി” ഡെത്ത് ട്രോളി നൽകി

കൊയിലാണ്ടി: കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “സഹായി” കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഡെത്ത് ട്രോളി സംഭാവനയായി നൽകി. മൃതദേഹങ്ങൾ മഴയും വെയിലും ഏൽക്കാതെ ആശുപത്രിയിൽ നിന്ന് മോർച്ചറിയിലേക്കും, ആംബുലൻസിലേക്കും  എത്തിക്കുന്ന രീതിയിലാണ് ട്രോളി രൂപകൽപ്പന ചെയ്തത്. നഗരസഭ ചെയർപേഴ്സൺ സുധ കീഴക്കേപ്പാട്ടിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സഹായി ജനറൽ സെക്രട്ടറി ഇ. കെ സിദ്ദിഖിൽ നിന്നും ഡെത്ത് ട്രോളി ഏറ്റുവാങ്ങി. കഴിഞ്ഞ 26 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആതുര സേവനം ചെയ്യുന്ന സഹായിയുടെ പ്രവർത്തനം 2010 മുതൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ലഭ്യമാണ്. വളണ്ടിയർമാർ മുഖാന്തരം അശരണരായ രോഗികളെയും അപകടത്തിൽ പെട്ടെത്തുന്നവരെയും സഹായിക്കുന്ന സഹായിയുടെ സേവനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ട്രോളി ഏറ്റുവാങ്ങിക്കൊണ്ട് എം.എൽ.എ പറഞ്ഞു.

കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പ്രജില, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, നഴ്സിങ് സൂപ്രണ്ട് വിജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഷീല സ്വാഗതവും, ഡോക്ടർ സന്ധ്യ കുറിപ്പ് നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *